ബെയ്ജിങ്: കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലും ചെെനയിലും കൊവിഡ് 19 മഹാമാരിയെ പിടിച്ചുകെട്ടി എന്നത് ചെറിയ ആശ്വാസമൊന്നുമല്ല ലോക ജനതയ്ക്ക് നല്‍കിയത്. എന്നാല്‍ ആശ്വാസങ്ങള്‍ക്ക് മേല്‍ കരി നിഴല്‍ വീഴ്ത്തി ഒറ്റ ദിവസം കൊണ്ട് ചെെനയില്‍ 75 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. തിങ്കളാഴ്ചത്തെ അപേക്ഷിച്ച രോഗം സ്ഥിരീകരിച്ചവര്‍ ചൊവ്വാഴ്ചയായപ്പോള്‍ ഇരട്ടിയായി. വിദേശത്തുനിന്ന് വന്നവരിലാണ്‌ ഇതില്‍ ഏറിയ പങ്കും സ്ഥിരീകരിച്ചത്.
കൊറോണ വ്യാപനത്തിന്റെ രണ്ടാം ഘട്ടമാകുകയാണോ എന്ന ആശങ്കയും ആരോഗ്യവകുപ്പിനുണ്ട്. ഒരാഴ്ചയായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന വുഹാനിലും ഒരാള്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

വുഹാനില്‍ ഏഴ് പേര്‍ കൂടി മരിച്ചതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്.

സമീപ ദിവസങ്ങളിലെല്ലാം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെല്ലാം വിദേശത്തുനിന്ന് എത്തിയവരിലാണ്. ഇതോടെ ബെയ്ജിങ്ങിലേക്കുള്ള എല്ലാ വിമാനങ്ങളും മറ്റ് ചില നഗരങ്ങളിലേക്ക് തിരിച്ചുവിടുകയാണ്. അവിടെ എത്തുന്നവരെ എല്ലാം പരിശോധിച്ച ശേഷമാണ് മാറ്റുന്നത്.

രണ്ടാം ഘട്ട വ്യാപന സാധ്യത എന്ന മുന്നറിയിപ്പോടെയാണ്‌ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പത്രത്തിന്റെ പ്രധാന വാര്‍ത്ത പറയുന്നത്‌, സമ്ബര്‍ക്ക വിലക്ക് പര്യാപ്തമല്ല. രണ്ടാം ഘട്ട വ്യാപനത്തിനാണ് എല്ലാ സാധ്യതയും എന്നാണ്. 81,000 കേസുകളാണ് ചൈനയിലുള്ളത്. വുഹാനില്‍ അടക്കം ജനങ്ങള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നതിന് ചില ഇളവുകള്‍ നല്‍കിയിരുന്നു. അതിനിടയിലാണ് ആശങ്ക ഉയര്‍ത്തി രോഗബാധിതരുടെ എണ്ണം കൂടുന്നത്.

ആരോഗ്യ വകുപ്പിന്റെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കുക #breakthechain

LEAVE A REPLY

Please enter your comment!
Please enter your name here