കൊറോണ പ്രതിരോധത്തിന് മുൻനിരയിൽ പ്രവർത്തിക്കുന്ന ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസസിനു വേണ്ടിയുള്ള ധനശേഖരണത്തിനുവേണ്ടി പ്രീമിയർലീഗ് താരങ്ങൾ ഫണ്ടിംഗ് ക്യാമ്പയിൻ തുടങ്ങാൻ തീരുമാനിച്ചതായി ബുധനാഴ്ച അറിയിച്ചു .എൻ.എസ്.എസിന്റെ മുന്നിൽ നിന്നുകൊണ്ട് കൊറോണ പ്രതിരോധത്തിനായി പ്രവർത്തിക്കുന്ന എല്ലാവരെയും സഹായിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് പ്ലെയേസാ ടുഗെതർ എന്ന ഹാഷ് ടാഗിൽ ക്യാമ്പയിൻ ആരംഭിച്ചത്. കൊറോണ മഹാമാരിയെ പ്രതിരോധിക്കാൻ വേണ്ടി എല്ലാവരും ഒരുമിച്ച് ഇരിക്കേണ്ടത് അത്യാവശ്യമാണെന്നും ഏതെങ്കിലും ഒരു ലീഗ് എന്നോ ക്ലബ്ബ് എന്നോ വേർതിരിവ് ഇക്കാര്യത്തിൽ ഇല്ല എന്നും പ്രീമിയർ ലീഗ് താരങ്ങളുടെ സംഘടനയെ ഉദ്ധരിച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ പറയപ്പെടുന്നു.

രാജ്യം അനുഭവിക്കുന്ന വിഷമങ്ങളിൽ സാമ്പത്തിക പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കുറച്ചു ദിവസങ്ങൾക്കു മുമ്പ്, തങ്ങളുടെ വരുമാനത്തിന്റെ 30% നൽകാൻ വേണ്ടി താരങ്ങൾ തീരുമാനിച്ചിരുന്നു. ലിവർ പൂൾ ക്യാപ്റ്റൻ ആയ ജോർദാൻ ഹെൻഡേഴ്സൺ, തോതൻഹാമിന്റെ ഹാരി കെയ്ൻ, ആഴ്സണലിന്റെ പിയറി എമറിക് തുടങ്ങിയവർ ഇതു സംബന്ധിച്ച് സോഷ്യൽ മീഡിയകളിൽ പോസ്റ്റും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here