യുഎഇയിലെ കോവിഡ് -19 പോരാടുന്ന 150 വോളന്റിയർമാർക്ക്, ഈദ് അൽ ഫിത്തർ മറ്റൊരു ജോലിദിവസം മാത്രമായിരുന്നു. ദുബായ് പൊലീസും ദുബായ് ഹെൽത്ത് അതോറിറ്റിയും ഉൾപ്പെടെയുള്ള പ്രാദേശിക അധികാരികളുമായി സഹകരിച്ച് സന്നദ്ധപ്രവർത്തകർ ഈദിന്റെ ആദ്യ ദിവസം ബോധവൽക്കരണ ക്യാമ്പുകൾ നടത്തുകയും അൽ ഖൂസ്‌, ജെബൽ അലി, ഡിഐപി, സോനാപൂർ എന്നിവിടങ്ങളിൽ നിർദ്ധനരായ കുടുംബങ്ങൾക്ക് ഭക്ഷണം നൽകുകയും ചെയ്തു.

അതേസമയം, കഴിഞ്ഞ രണ്ട് മാസമായി ദുബായിലെ നെയ്ഫ്, അൽ റാസ്, അൽ വാർസൻ പ്രദേശങ്ങളിൽ സേവനമനുഷ്ഠിക്കുന്ന സന്നദ്ധപ്രവർത്തകർക്ക് യുഎഇയിലെ സ്വകാര്യ കമ്പനികൾ ഈ ദിവസം സേവനമനുഷ്ഠിക്കുന്നവർക്ക് പ്രത്യേക സമ്മാനങ്ങളും അഭിനന്ദന സന്ദേശനങ്ങളും നൽകി

ഈദിന്റെ ആദ്യ ദിവസം, ഈ സന്നദ്ധ് പ്രവർത്തകർക്ക് പ്രത്യേകം രൂപകൽപ്പന ചെയ്ത നീല കന്തൂറകൾ, ഭക്ഷണ പാക്കറ്റുകൾ, സ്കേച്ചേഴ്സ് കമ്പനി സ്പോർട്സ് ഷൂകൾ എന്നിവ നൽകി. സന്നദ്ധപ്രവർത്തകർക്കുള്ള ഭക്ഷണം സ്പോൺസർ ചെയ്തത് ഖുസൈസിലെ കോഴിക്കോട് സ്റ്റാർ റെസ്റ്റോറന്റാണ്.

വീട്ടിൽ നിന്ന് രണ്ടുമാസം , അനുഭവങ്ങൾ പങ്കുവെച്ച് ഇവർ. “പല കേസുകളിലും, ഞങ്ങൾ കോവിഡ് -19 രോഗികൾ താമസിച്ചിരുന്ന വീടുകളിൽ പോയി അവർക്ക് ഭക്ഷണ പാക്കറ്റുകൾ നൽകിക്കൊണ്ടിരിക്കുകയാണ്. ഞങ്ങളിൽ ഭൂരിഭാഗവും ഹോട്ടലുകളിലാണ് താമസിക്കുന്നത്, കഴിഞ്ഞ രണ്ട് മാസമായി ഞങ്ങളുടെ കുടുംബങ്ങളെ കണ്ടിട്ടില്ല,” ഇന്ത്യൻ ബിസിനസുകാരനും സന്നദ്ധപ്രവർത്തകനുമായ സമൻ അബ്ദുൾ കാദർ പറഞ്ഞു

കോവിഡ് -19 അതിജീവിച്ചയാളാണ് ഖാദർ. വൈറസിൽ നിന്ന് സുഖം പ്രാപിച്ച് 14 ദിവസത്തെ ഹോം ക്വാറന്റൈൻ ശേഷം അദ്ദേഹം സാമൂഹിക പ്രവർത്തനങ്ങൾ വിവിധ സങ്കടനകളോടൊപ്പംപ്രവർത്തനങ്ങൾ നിറഞ്ഞ് നിൽക്കുകയാണ് . കേരള മുസ്‌ലിം കൾച്ചറൽ സെന്റർ, യുഎഇ പി ആർ ഒ അസോസിയേഷൻ, കെയർ ദുബായ്, ഓൾ കേരള കോളേജ് പൂർവവിദ്യാർഥി ഫോറം (AKCAF), മോഡൽ സർവീസ് സൊസൈറ്റി (MSS) എന്നിവയുൾപ്പെടെ നിരവധി സാംസ്കാരിക സാമൂഹിക സംഘടനകളിൽ വോളന്റിയർമാർ ഉൾപ്പെടുന്നു.

കൊറോണ വൈറസ് മൂലം നിയന്ത്രണങ്ങളിൽ കുടുങ്ങിയ കുടുംബങ്ങളെയും ബാച്ചിലർമാരെയും സഹായിക്കാൻ നിരവധി സ്വതന്ത്ര സാമൂഹിക പ്രവർത്തകർ സജീവമായി പ്രവർത്തിക്കുന്നുണ്ട്. നിരവധി സ്വതന്ത്ര സംഘടനകൾ പിന്തുണയ്ക്കാൻ തയ്യാറായതിനാൽ, എല്ലാ ഗ്രൂപ്പുകളുടെയും ശ്രമങ്ങൾ ദുബായ് ആസ്ഥാനമായുള്ള ഇന്ത്യൻ വ്യവസായി മുഹമ്മദ് അലി പരക്കടാവു കാര്യക്ഷമമാക്കി.

“യുഎഇ സർക്കാരിന്റെ പിന്തുണയോടെ ആദ്യ ദിവസം മുതൽ അദ്ദേഹം പ്രവർത്തനങ്ങൾ നടത്തിവരികയാണ്. അദ്ദേഹത്തിന് 24/7 കോളുകൾ ലഭിക്കുന്നുണ്ട്, കൂടാതെ എവിടെ പോകണം, എന്തുചെയ്യണം എന്നതിനെക്കുറിച്ച് വിവിധ സന്നദ്ധസംഘടനകളെ മനസ്സിലാക്കി നയിക്കുന്നു,” സമൻ വിശദീകരിച്ചു.

“ഒന്നാം ദിവസം മുതൽ ഞങ്ങൾ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നു – ചൂടുള്ള ഭക്ഷണ പാക്കറ്റുകളും പലചരക്ക് കിറ്റുകളും – പോസിറ്റീവ് കേസുകൾ ഡിഎച്ച്എയുമായി മെഡിക്കൽ സെന്ററുകളിലേക്ക് മാറ്റുന്നു, പരിശോധന നടത്താൻ അവരെ സഹായിക്കുന്നു, കൂടാതെ മറ്റു പൽ സേവനങ്ങളും.” എന്നിരുന്നാലും, ദുബായ് സർക്കാരിന്റെ വലിയ പിന്തുണയില്ലാതെ തങ്ങളുടെ സേവനം സാധ്യമാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കെഎംസിസിയുടെ സെക്രട്ടറിയും ലീഗൽ സെന്റർ ചെയർമാനുമായ അഡ്വ ഇബ്രാഹിം ഖലീൽ സമ്മാന വിതരണത്തിന്റെ ഭാഗമായിരുന്നു. “ഞങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച്, എല്ലാ ഗ്രൂപ്പുകളും കഴിഞ്ഞ രണ്ടര മാസമായി ഒരുമിച്ച് പ്രവർത്തിക്കുന്നു. മിക്കവരും അവരുടെ സ്വകാര്യ സുരക്ഷയെക്കുറിച്ച് പോലും ആശങ്കപ്പെടുന്നില്ല.” അദ്ദേഹം പറഞ്ഞു.

“ഈദ് ദിനത്തിൽ ഞങ്ങൾ ദുബായിലെ ഫീൽഡ് ആശുപത്രികൾക്കും ചില രോഗികൾക്കും ഭക്ഷണവും ഫ്രൂട്സും നൽകി. 1,600 കോവിഡ് -19 രോഗികൾക്ക് ഈ പഴ കുട്ടകൾഎത്തിച്ച് കൊടുക്കുകയും ചെയ്തു. ഡെവലപ്മെൻറ് അതോറിറ്റി (സി‌ഡി‌എ), ഡി‌എച്ച്‌എ, ദുബായ് പോലീസ് എന്നിവരുടെ പിന്തുണയ്ക്ക് ഇതോടൊപ്പം നന്ദി അറിയിക്കുകയാണ്. AKCAF വൊളണ്ടിയർ ഗ്രൂപ്പുകളിലെ സീനിയർ അംഗം പോൾ ടി ജോസഫ് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here