വ്യാഴാഴ്ച മാത്രം 950 പേർ കൊറോണ ബാധിച്ചു മരണപ്പെട്ടതോടുകൂടി സ്പെയിനിൽ ഇതുവരെയുള്ള കോവിഡ് മരണം 10,000 കവിഞ്ഞു. ഇതോടു കൂടി ഇറ്റലിക്കു ശേഷം ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയിരിക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ് സ്പെയിൻ. ഇതുവരെയുള്ള പോസിറ്റീവ് കേസുകൾ 1,10238 ആണെന്ന് സ്പെയിൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മാർച്ച് 25 മുതൽ പോസിറ്റീവ് കേസുകളുടെ എണ്ണം കുറയുന്നുണ്ടെന്നും പ്രതിരോധ നടപടികൾ ശക്തമാക്കിയതിനാൽ ഞങ്ങൾക്ക് നല്ല പ്രതീക്ഷയുണ്ടെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു. സ്പെയിനിൽ മാർച്ച് 14 മുതൽ ലോക ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ആഴ്ച മുതൽ അവശ്യ സർവീസുകളിലുള്ള തൊഴിലാളികൾക്ക് മാത്രം ജോലിക്ക് പോകാനുള്ള അനുവാദം ഗവൺമെൻറ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here