ലോകാരോഗ്യസംഘടന കോവിഡ് പ്രതിരോധത്തിന് എതിരെയുള്ള സ്വീകരിച്ച മാർഗ്ഗങ്ങളെ രാഷ്ട്രീയ താൽപര്യങ്ങൾക്കു വേണ്ടി വിമർശനം വിധേയമാക്കരുതെന്ന് ശക്തമായി പ്രതികരിച്ചു കൊണ്ട് ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗബ്രിയസസ്. ലോകാരോഗ്യസംഘടന ചൈനയ്ക്ക് അന്യായമായ പിന്തുണ നൽകുന്നുവെന്ന് വിമർശിച്ചുകൊണ്ട് യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്ക നൽകുന്ന സാമ്പത്തിക സഹായം നിർത്തിവെക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇദ്ദേഹത്തിൻറെ പ്രതികരണം.

ഇതൊരു ആഗോള അടിയന്തരാവസ്ഥ ആണെന്നും രാഷ്ട്രീയ ഭേദമന്യേ ലോകാരോഗ്യസംഘടന എല്ലാ രാജ്യങ്ങളുടെയും പ്രശ്നങ്ങളെ സമീപിക്കുമെന്നും ചൈനയും അമേരിക്കയും നയങ്ങൾ പ്രത്യേകമായി എടുത്ത് ഉദ്ധരിച്ചുകൊണ്ട് ഡയറക്ടർ ടെഡ്രോസ് പ്രസ്താവിച്ചു. ലോകാരോഗ്യ സംഘടനക്ക് അമേരിക്ക നൽകി വരുന്ന സാമ്പത്തിക സഹായം തുടർന്നും മുന്നോട്ടു കൊണ്ടു പോകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ചൈനക്കെതിരെയുള്ള വിമർശനം തുടർന്നു കൊണ്ടാണ് അമേരിക്ക ബുധനാഴ്ചയും പ്രതികരിച്ചത് ലോകാരോഗ്യ സംഘടനയ്ക്കു നൽകുന്ന സാമ്പത്തികസഹായം നിർത്തിവയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യം പുനപരിശോധിക്കും എന്നും അമേരിക്ക അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here