ഷാർജയിൽ അവശ്യ സേവനങ്ങളിൽ ജോലി ചെയ്യുന്നവർ ഒഴികെ വിദൂര ജോലി സംവിധാനം സ്വീകരിക്കാൻ ആവശ്യപ്പെട്ട മുഴുവൻ തൊഴിലാളികളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വീടുകളിൽ ഇരുന്ന് ജോലി ചെയ്യണമെന്ന് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്ട്മെൻറ് ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ ഹാദിം അറിയിച്ചു. കൊറോണ പ്രതിരോധ നടപടികളുമായനുബന്ധിച്ചുള്ള ഷാർജ ഗവൺമെൻറിന്റെ പ്രവർത്തനങ്ങളിലേക്കായാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും മുഴുവൻ തൊഴിലാളികളുടെയും അവരുടെ കുടുംബത്തിന്റെയും ആരോഗ്യ സുരക്ഷയെ മുൻ നിർത്തിയാണ് ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർച്ച് 22 മുതലാണ് ഷാർജയിൽ വിദൂര ജോലി സംവിധാനം തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here