ഇന്ത്യൻ ഗവൺമെൻറിൻറെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചുകൊണ്ട് ലോകബാങ്ക്. ഒരു ബില്യൺ ഡോളറിന്റെ അടിയന്തര സഹായമാണ് ഇപ്പോൾ അനുവദിക്കപ്പെട്ടിട്ടുള്ളത്. മതിയായ ടെസ്റ്റിംഗ് കിറ്റുകൾ, വെൻറിലേറ്ററുകൾ, ലബോറട്ടറി പ്രവർത്തനങ്ങൾ എന്നിവ സജ്ജമാക്കുന്നതിനു വേണ്ടിയും മറ്റെന്തെങ്കിലും ആരോഗ്യ അടിയന്തര സഹായങ്ങൾക്ക് വേണ്ടിയും ഈ ഫണ്ട് ഉപയോഗിക്കാവുന്നതാണ്.

കോവിഡ് പോരാട്ടങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന വികസിതരാജ്യങ്ങൾക്കായുള്ള ലോക ബാങ്കിൻറെ സഹായം ആദ്യഘട്ടത്തിൽ 25 രാജ്യങ്ങൾക്കാണ് ലഭ്യമാകുന്നത്. അതേസമയം അഫ്ഗാനിസ്ഥാന് 100 മില്ല്യൻ ഡോളറും പാകിസ്ഥാനെ 200 മില്യൺ ഡോളറും സഹായം നൽകാൻ ലോകബാങ്ക് തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here