ദുബായ് : ലോകത്തെ പിടിച്ചുലക്കുന്ന കോവിഡ്​ മഹാമാരിയെ നേരിടുന്നതിൽ യു.എ.ഇ നേതൃത്വം നടപ്പിലാക്കിയത്​ ആഗോളതലത്തിൽ ഏറ്റവും മികച്ച പ്രയത്​നങ്ങളാണ്. പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ആഗോള സൂചികയായി ആസ്​ട്രേലിയയിലെ ഇൻസ്​റ്റിട്യൂട്ട്​ ഓഫ് ​ സർട്ടിഫൈഡ്​ മാനേജ്​മന്റ്​ അക്കൗണ്ടൻറ്​സ്​ പുറത്തുവിട്ട ഗ്രിഡ്​ ഇൻഡക്​സിലാണ്​ യു.എ.ഇ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ മികവ്​ വ്യക്​തമാവുന്നത്​.

ഓരോ രാഷ്​ട്ര നേതൃത്വവും കൈക്കൊണ്ട ഫലപ്രദവും കാര്യശേഷിയുള്ളതുമായ നടപടികളും ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളുടെ ക്രമീകരണങ്ങളും വിലയിരുത്തിയാണ്​ സൂചിക ക്രമീകരിച്ചത്​. ന്യൂസിലൻറ്​ ആണ്​ പട്ടികയിൽ ഒന്നാമത്​. യു.എ.ഇക്കു പുറമെ ആസ്​ട്രേലിയ, സിംഗപ്പൂർ, ഐസ്ലാൻഡ്​, ഫിൻലൻറ്​, നോർവേ, കാനഡ, സൗത്ത്​ കൊറിയ, ഹോങ്​കോങ്​, ശ്രീലങ്ക, ജപ്പാൻ, തയ്​വാൻ എന്നീ രാജ്യങ്ങളും ഈ ആഗോള പ്രതിസന്ധിയെ നേരിടുന്നതിന്​ സമർഥമായ നീക്കങ്ങൾ നടത്തുന്നതായി പഠനം വ്യക്​തമാക്കുന്നു.

ഇന്ത്യ, റഷ്യ, ചൈന, ഇൻഡോനേഷ്യ, ഫിലിപ്പീൻസ്​, ബ്രസീൽ, അമേരിക്ക തുടങ്ങിയ രാഷ്​ട്ര നേതൃത്വങ്ങൾ കോവിഡ്​ പ്രതിസന്ധി കൈകാര്യം ചെയ്​തത്​ ഏറെ പരിതാപകരമായ രീതിയിലായിരുന്നുവെന്നും പഠനത്തിൽ വ്യക്​തമാവുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here