കോവിഡ് പ്രതിരോധ നടപടികൾ ശക്തിപ്പെടുത്താൻ ബഹ്‌റൈൻ. പ്രതിരോധ നടപടികളുടെ ഭാഗമായി 18ന് മീതെ പ്രായമുള്ളവരും ആരോഗ്യപ്രശ്നങ്ങൾ കാരണം ഇളവുള്ളവരുമൊഴിച്ച് രാജ്യത്തെ മുഴുവൻ ആളുകളും വാക്സീൻ സ്വീകരിക്കണം.

വാക്സീൻ സ്വീകരിക്കാത്തവർക്ക് ഈദുൽ ഫിത്‌ർ തൊട്ട് പല കേന്ദ്രങ്ങളിലും പ്രവേശന വിലക്ക് ഏർപ്പെടുത്തും. ഇൻഡോർ സിനിമകൾ, ജിംനേഷ്യം, സ്വിമ്മിങ് പൂൾ തുടങ്ങി റസ്റ്ററൻ‌റുകളിലും കഫേകളും വരെ പ്രവേശനം ലഭിക്കണമെങ്കിൽ വാക്സീൻ സ്വീകരിച്ചവരാണെന്ന് ഉറപ്പ് വരുത്തേണ്ടി വരും. മാസ്ക് ധരിക്കാതിരുന്നാലും സാമൂഹിക അകലം പാലിക്കാതിരുന്നാലും 20 ദിനാർ പിഴ ഈടാക്കുന്നതാണ്.

രാജ്യത്ത് ഇതിനകം 539956 പേർ വാക്സീൻ ഒന്നാം ഡോസ് സ്വീകരിച്ചിട്ടുണ്ട്. 316370 പേരാണ് രണ്ടാം ഡോസ് സ്വീകരിച്ചവർ. നിലവിൽ പുതുതായി രോഗം കണ്ടെത്തുന്നവരിൽ 99.2% വാക്സീൻ സ്വീകരിക്കാത്തവരാണ്.

വാക്സീൻ സ്വീകരിച്ചവരിൽ 0.8% മാത്രമാണ് രോഗം സ്ഥിരീകരിച്ചത്, വാക്സീൻ സ്വീകരണം ആളുകളിൽ പ്രതിരോധശേഷി വർധിപ്പിച്ചതായാണ് ആരോഗ്യമന്ത്രാലയത്തിൻ‌റെ വിലയിരുത്തൽ. അതിനാൽ മുഴുവൻ ആളുകളിലും വാക്സീൻ എത്തിക്കുക എന്നതിനാണ് സർക്കാർ പ്രാമുഖ്യം നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here