ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 3,79,257 പേര്‍ക്കാണ്. 3,645 പേര്‍ ഇന്നെ മരിച്ചതായും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

നിലവില്‍ ഇന്ത്യയിലെ ആക്ടീവ് കേസുകളുടെ എണ്ണം 30 ലക്ഷമാണ്. രാജ്യത്തെ മൊത്തം മരണനിരക്കും രണ്ട് ലക്ഷം കടന്നു. 2,04,832 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ ലോകത്ത് കോവിഡ് ബാധിച്ച്‌ രണ്ട് ലക്ഷത്തിന് മേല്‍ മരിക്കുന്ന രാജ്യങ്ങില്‍ ഇന്ത്യ നാലാമതായി. യുഎസ്, ബ്രസീല്‍, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ് മരണസംഖ്യ 2 ലക്ഷത്തിന് മുകളിലുള്ളത്. അതേസമയം, രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 15 കോടി കടന്നു. 15,00,20,648 പേരാണ് ഇതുവരെ വാക്സിന്‍ എടുത്തത്. 1,50,86,878 പേര്‍ ഇതുവരെ രോഗമുക്തിയും നേടി.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം 985 പേരാണ് മഹാരാഷ്ട്രയില്‍ മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇന്നലെ മാത്രം 63,309 പേര്‍ക്കാണ് ഇവിടെ കോവിഡ് ബാധിച്ചത്. കര്‍ണാടകയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 39,047 കേസുകളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here