ഇറാനില്‍ ഓരോ ഏഴു മിനിറ്റിലും ഒരു കോവിഡ് മരണം നടക്കുന്നതായി അവിടുത്തെ ടിവി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒപ്പം ഫേസ് മാസ്കുകളോ സാമൂഹിക അകലങ്ങളോ ഇല്ലാതെ തിരക്കേറിയ ടെഹ്‌റാന്‍ തെരുവില്‍ നിരവധി ആളുകള്‍ കൂട്ടംകൂടി നടക്കുന്നതിന്‍റെ ദൃശ്യങ്ങളും ചാനലുകള്‍ പുറത്തുവിട്ടിരുന്നു.

കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ് ഇറാനില്‍ സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്നതെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. രാജ്യത്ത് കഴിഞ്ഞ മണിക്കൂറുകളില്‍ മാത്രമായി 215 പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഇറാനില്‍ മരണസംഖ്യ 17,405 ആയി ഉയര്‍ന്നു.

അതേസമയം ഇറാനില്‍ പുതിയതായി 2,598 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രോഗബാധിതരുടെ എണ്ണം 312,035 ആയതായി ആരോഗ്യ മന്ത്രാലയം വക്താവ് സിമ സദാത് ലാരി പറഞ്ഞു. കോവിഡ് രോഗബാധിതരുടെ എണ്ണവും മരണവും സംബന്ധിച്ച്‌ ഇറാന്‍ പുറത്തുവിടുന്ന കണക്ക് തെറ്റാണെന്ന് ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇറാനിലെ രോഗികളുടെ എണ്ണവും മരണനിരക്കും ഔദ്യോഗികമായി പുറത്തുവിട്ടതിനേക്കാള്‍ മൂന്നിരട്ടിയാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here