24 മണിക്കൂറിനിടെ ഉത്തര്‍പ്രദേശില്‍ 4,473 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 40,191പേരാണ് സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത്. ഇന്ന് 50 പേര് കൂടി മരിച്ചു. ഇതുവരെ 1,778 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 55,393പേര് രോഗമുക്തരായി. അയോധ്യയില്‍ ആകെ 556പേര് രോഗബാധിതരായി. ഇതില്‍ 318പേരാണ് രോഗമുക്തരായത്. 6പേര് മരിക്കുകയും ചെയ്തു.
അയോധ്യ രാമക്ഷേത്രത്തിന്റെ ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട ഒരു പുരോഹിതന് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ മറ്റൊരു പുരോഹിതനും നാല് സെക്യൂരിറ്റി ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. പൂജ നടത്തേണ്ട മുഖ്യ പുരോഹിതന് നെഗറ്റീവ് ആണ്. ഇദ്ദേഹത്തെ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്.