ഇന്ത്യയില്‍ കോവിഡ‍് രോ​ഗബാധിതുരടെ എണ്ണം 90.5 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 46,232 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 90,50,598 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 564 മരണം കൂടി സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ ആകെ എണ്ണം 1,32,726 ആയി.

അതേസമയം രോ​ഗമുക്തി നിരക്ക് ആശ്വാസമാവുന്നു. 84,78,124 പേരാണ് ഇതിനോടകം കോവിഡില്‍നിന്ന് മുക്തി നേടിയത്. ഇതില്‍ 49,715 പേരും കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് രോഗമുക്തി നേടിയത്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. കര്‍ണാടകയും ആന്ധ്രാപ്രദേശുമാണ് രോഗബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക് തൊട്ടു പിന്നിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here