ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 70,589 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 776 പേര്‍ കൂടി മരിച്ചു. ഇതോടെ രോഗം പിടിപ്പെട്ടവരുടെ എണ്ണം 61.45 ലക്ഷമായി ഉയര്‍ന്നു. നിലവില്‍ 9.47 ലക്ഷം പേരാണ് ചികിത്സയില്‍ ഉള്ളത്. 51.01 ലക്ഷം പേര്‍ രോഗവിമുക്തി നേടി. കൊവിഡ് ബാധിച്ചു ഇതുവരെ 96,318 പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം മാത്രം 11.42 ലക്ഷം ടെസ്റ്റുകള്‍ നടത്തിയതായും മൊത്തം 7.31 കോടി ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ടെന്നും ഐസിഎംആര്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ 2.65 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 10.49 ലക്ഷം പേര്‍ രോഗവിമുക്തരായി. 35751 പേരാണ് മരിച്ചത്. ആന്ധ്രാ പ്രദേശില്‍ 63116, കര്‍ണാടകത്തില്‍ 1.04 ലക്ഷം, ഉത്തര്‍ പ്രദേശില്‍ 53953, കേരളത്തില്‍ 57957 എന്നിങ്ങനെയാണ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം. ബംഗാളില്‍ 4837 പേരും ഉത്തര്‍ പ്രദേശില്‍ 5652 പേരും തമിഴ്നാട്ടില്‍ 9383 പേരും പഞ്ചാബില്‍ 3284 പേരും കര്‍ണാടകത്തില്‍ 8641 പേരും ഗുജറാത്തില്‍ 3428 പേരും ഡല്‍ഹിയില്‍ 5272 പേരും ആന്ധ്രാ പ്രദേശില്‍ 5745 പേരും മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here