ഇന്ത്യയിൽ കഴി‍ഞ്ഞ 24 മണിക്കൂറിനിടെ 93249 പുതിയ കോവിഡ് റിപ്പോര്‍ട്ട്‌ ചെയ്തു. 60048 പേര്‍ രോഗമുക്തരായപ്പോള്‍ 513 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആറുമാസത്തിനിടെ രാജ്യത്തെ പ്രതിദിന രോഗ ബാധയുടെ ഏറ്റവും വലിയ കുതിപ്പാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആക്റ്റീവ് കേസുകളുടെ എണ്ണം 6,91,623 ആയി.

കോവിഡ്​ രോഗികളില്‍ ഭൂരിപക്ഷവും മഹാരാഷ്​ട്ര, ഛത്തീസ്​ഗഢ്​, കര്‍ണാടക, പഞ്ചാബ്​, തമിഴ്​നാട്​, മധ്യപ്രദേശ്​ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. 84.61 ശതമാനം കോവിഡ്​ രോഗികളും ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്​. മഹാരാഷ്ട്രയില്‍ 49447 പേര്‍ക്ക് പുതുതായി കൊറോണരോഗം സ്ഥിരികരിച്ചു.

24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ മാത്രം 277 മരണങ്ങളാണ് സ്ഥിതീകരിച്ചത്.മഹാരാഷ്ട്രയിലെ മുംബൈയില്‍ ഒമ്ബതിനായിരത്തോളം കേസുകളും നഗ്പുരില്‍ മൂവായിരത്തോളം കേസുകളും സ്ഥിതീകരിച്ചു. 24 മണിക്കൂറിനിടെ ഹരിയനയില്‍ 1959 പേര്‍ക്കും മദ്യപ്രദേശില്‍ 2839 പേര്‍ക്കും പഞ്ചാബില്‍ 2705 പേര്‍ക്കും ആന്ധ്രാ പ്രദേശില്‍ 1398 പേര്‍ക്കും രോഗം സ്ഥിരികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here