ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം 76 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 54,044 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 76,51,107 ആയി.

24 മണിക്കൂറിനിടെ 717 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഔദ്യോഗിക കണക്കുകളനുസരിച്ച്‌ രാജ്യത്തെ ആകെ കോവിഡ് മരണം 1,15,914 ആയി ഉയര്‍ന്നു.

നിലവില്‍ 7,40,090 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലാണ്. ഇന്നലെ 61,775 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 67,95,103 ആയി. 88.63 ശതമാനമാണ് രോഗമുക്തി നിരക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here