രാജ്യത്തെ കോവിഡ് കേസുകളിൽ വൻവർദ്ധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യത. ദില്ലിയിൽ 24 മണിക്കൂറിനിടെ 24000ത്തിലധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ദില്ലിക്ക് പുറമെ ഉത്തർപ്രദേശിലും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യമാണ്. അതേസമയം കേരളത്തിൽ കരുതൽ ഡോസ് വാക്സീൻ നാളെ മുതൽ നല്കിത്തുടങ്ങും. ആരോഗ്യപ്രവർത്തകർ, മുന്നണിപ്പോരാളികൾ, 60 വസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് ബൂസ്റ്റർ ഡോസ്.. ഇതിനായി പ്രത്യേക രജിസ്ട്രേഷൻ വേണ്ട. ഓൺലൈനായും സ്പോട്ടിലെത്തിയും വാക്സിൻ ബുക്ക് ചെയ്യാം. കൗമാരക്കാർക്കുള്ള വാക്സിനേഷൻ സംസ്ഥാനത്ത് ഒരു ലക്ഷം കടന്നു.

തമിഴ്നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തി . കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് മറ്റ് നിയന്ത്രണങ്ങൾക്കൊപ്പം ഞായറാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചത്. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. പൊതു ഗതാഗത സംവിധാനങ്ങളും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല. ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. തമിഴ്നാട്ടിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here