കൊറോണ വൈറസ് പ്രതിസന്ധി തരണം ചെയ്യുന്നതിന്റെ ഭാഗമായി കാർഷിക ഉൽ‌പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനും ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമായി ലഭ്യമാക്കുന്നതിനും വേണ്ടി സൗദി അറേബ്യ 2 ബില്യൺ റിയാൽ (1.96 ബില്യൺ ദിർഹം) മാറ്റിവച്ചതായി രാജ്യത്തെ കാർഷിക വികസന ഫണ്ട് ചൊവ്വാഴ്ച അറിയിച്ചു.

വിവിധ വായ്പാ പദ്ധതികളിലൂടെ നടത്തുന്ന ഈ സംരംഭത്തിന്റെ ആദ്യ ഘട്ടത്തിൽ അരി, പഞ്ചസാര, സോയാബീൻ,ചോളം എന്നിവ ലക്ഷ്യമിടുന്നു. വിപണി ആവശ്യങ്ങൾക്കും ഭക്ഷ്യസുരക്ഷക്കും അനുസൃതമായി മറ്റ് ഉൽപ്പന്നങ്ങൾ കൂടി ചേർക്കുമെന്നും സൗദി വൃത്തങ്ങൾ പ്രസ്താവനയിൽ പറയുന്നു.