കോവിഡ്​ പ്രതിസന്ധിക്ക്​ ശേഷം ഇതുവരെ ഖത്തറില്‍ നിന്ന്​ നാട്ടിലേക്ക്​ മടങ്ങിയത്​ 70,000 ഇന്ത്യക്കാരാണെന്ന്​ അംബാസഡര്‍ പറഞ്ഞു. വന്ദേഭാരത്​, വിവിധ ചാര്‍​ട്ടേര്‍ഡ്​ വിമാനങ്ങള്‍ വഴിയും നിലവിലുള്ള എയര്‍ബബ്​ള്‍ കരാര്‍ അനുസരിച്ച്‌​ സര്‍വീസ്​ നടത്തുന്ന വിമാനങ്ങള്‍ വഴിയും ഇന്ത്യയിലേക്ക്​ മടങ്ങിയവരാണിവര്‍. രാജ്യത്ത് കോവിഡ്​ മൂലം 200ലധികം ഇന്ത്യക്കാര്‍ മരിച്ചിട്ടുണ്ട്​.

അതേസമയം കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അടിയന്തര ഘട്ടങ്ങളില്‍ എംബസിയുടെ ​സേവനം ആവശ്യമുള്ളവര്‍ക്ക്​ അതിനായി പ്രത്യേകം സൗകര്യം തന്നെ എംബസിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്​ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക്​ മിത്തല്‍ അറിയിച്ചു . എംബസിയുടെ ഓപണ്‍ഹൗസ്​ നിലവില്‍ ഓണ്‍ലൈനിലാണ്​ സംഘടിപ്പിക്കുന്നത്​.എംബസിയുടെ വെബ്​സൈറ്റില്‍ അടിയന്തര ആവശ്യങ്ങള്‍ക്ക്​ ബന്ധപ്പെടാനുള്ള സൗകര്യം ഉണ്ട്​. അടിയന്തര ആവശ്യങ്ങള്‍ക്ക്​ വിളിക്കാനുള്ള ഫോണ്‍ നമ്ബറിലും ഇത്തരം ഘട്ടങ്ങളില്‍ ബന്ധപ്പെടാനാകും. അല്ലെങ്കില്‍ മെയില്‍ വഴിയും അടിയന്തര സഹായങ്ങള്‍ ആവശ്യപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here