തൃശൂർ: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കഴിഞ്ഞ ദിവസം മുംബൈയിൽനിന്നെത്തിയ തൃശൂർ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിനി ഖദീജക്കുട്ടിയാണ് (73) മരിച്ചത്. ഇവർക്ക് പ്രമേഹവും ശ്വാസതടസവുമുണ്ടായിരുന്നു. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ബുധനാഴ്ചയാണ് ഖദീജക്കുട്ടി മരിച്ചത്. വ്യാഴാഴ്ച ഇവരുടെ സ്രവപരിശോധന ഫലത്തിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.

മുംബൈയിൽനിന്ന് ബുധനാഴ്ചയാണ് ഇവർ നാട്ടിലെത്തിയത്. പാലക്കാട് വഴിയാണ് ഇവർ നാട്ടിലേക്ക് യാത്രചെയ്തത്. മറ്റ് മൂന്നുപേരോടൊപ്പം പെരിന്തൽമണ്ണ വരെ ഇവർ യാത്ര ചെയ്തിരുന്നു. ഇവിടെനിന്ന് പ്രത്യേക ആംബുലൻസിൽ മകന്‍റെയൊപ്പമാണ് ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിയത്. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും അതിന് മുമ്പ് മരിച്ചു.
നേരത്തെ തന്നെ പ്രമേഹവും രക്തസമ്മർദവും ശ്വാസതടസവുമുണ്ടായിരുന്ന ഖദീജക്കുട്ടി ഇതിന് ചികിത്സയിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here