ലോകത്താകെ കോവിഡ് മരണം 55,311 ആയി. രോഗബാധിതര്‍ 1,044,252 ആയി. ഏറ്റവും കൂടുതല്‍ മരണം ഇറ്റലിയിലാണ്, 13,915. സ്പെയിനില്‍ 10,935. അമേരിക്കയില്‍ 6152 മരണം. ഫ്രാന്‍സില്‍ മരണം 5387 ആയി. ബ്രിട്ടനിലും സ്‌പെയിനിലും മരണം കുതിച്ചുയരുകയാണ്. 

ലോകത്താകെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വര്‍ധനയാണ് ഉണ്ടാകുന്നത്. മാര്‍ച്ച് ആറിനാണ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ എത്തിയത്. ഒരു മാസം കൊണ്ട് അത് പത്ത് ലക്ഷമായി കൂടി. കഴിഞ്ഞ ദിവസങ്ങളിലായി ഓരോ ദിവസം കഴിയുമ്പോഴും ഒരു ലക്ഷത്തിന്റെ വര്‍ധനയാണ് ഉണ്ടാകുന്നത്. ഓരോ അര മണിക്കൂറിലും ശരാശരി മുന്നൂറോളം പേരാണ് വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങുന്നത്

യുഎഇയും സൗദിയും ഖത്തറും ഉള്‍പ്പെട്ട മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം അതിനിര്‍ണായകഘട്ടത്തിലാണ്. ഏറ്റവും ശക്തമായ പ്രതിരോധനടപടികള്‍ ഉടന്‍ കൈക്കൊണ്ടില്ലെങ്കില്‍ രോഗം നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പുനല്‍കി. 

LEAVE A REPLY

Please enter your comment!
Please enter your name here