കര്‍ണാടകയിലെ മാണ്ഡ്യ ലോക്സഭാംഗവും തെന്നിന്ത്യന്‍ ചലച്ചിത്രതാരവുമായ സുമലത അംബരീഷിന് കോവിഡ് സ്ഥിരീകരിച്ചു. സുമലത തന്നെയാണ് ഫേയ്സ് ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. ജൂലൈ നാലിന് തലവേദനയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ ആണ് രോഗം സ്ഥിരീകരിച്ചത്.മാണ്ഡ്യയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യാത്ര ചെയ്തിട്ടുള്ളതിനാല്‍ രോഗബാധക്ക് സാധ്യതയുണ്ടെന്നതിനെതുടര്‍ന്നാണ് കോവിഡ് പരിശോധനക്ക് വിധേയമായതെന്ന് സുമലത പറഞ്ഞു. നേരിയ ലക്ഷണം മാത്രമായതിനാല്‍ വീട്ടിൽ ക്വാറന്റൈനിൽ കഴിയാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here