കൊറോണ വൈറസ് വ്യാപനത്തെ തടയാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന എക്സിക്യുട്ടൂവ് ഡയറക്ടർ മിഖായേൽ ജെ റയാൻ ആണ് ഇങ്ങനെ പറഞ്ഞത്. വസൂരി, പോളിയോ എന്നീ രണ്ട് മഹാവ്യാധികളെ ഫലപ്രദമായി നേരിട്ട ഇന്ത്യയ്ക്ക് കൊറോണ വൈറസിനെയും ഫലപ്രദമായി നേരിടാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ, വളരെയധികം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യയെന്നും രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ലാബുകൾ വേണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പോളിയോ, വസൂരി എന്നീ മഹാവ്യാധികളെ ഇന്ത്യ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here