കോ​വി​ഡ് സു​ര​ക്ഷ ന​ട​പ​ടി​ക​ൾ ലം​ഘി​ച്ച​തി​ന് അ​ജ്മാ​നി​ല്‍ മൂ​ന്ന് റെ​സ്​​റ്റാ​റ​ൻ​റു​ക​ൾ അ​ട​ച്ചു​പൂ​ട്ടി. പൊ​തു​ജ​നാ​രോ​ഗ്യ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​ത്ത​തി​നും വൈ​റ​സ് വ്യാ​പ​നം കു​റ​ക്കാ​നു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ലം​ഘി​ച്ച​തി​നു​മാ​ണ്​ ന​ട​പ​ടി.കോ​വി​ഡ്​ വ്യാ​പ​നം കു​റ​ക്കാ​നും ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്താ​നും ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും നി​ല​നി​ർ​ത്തു​ന്ന​തി​നു​ള്ള നി​ര​ന്ത​ര​മാ​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​ത്.

ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നാ​ലാ​ണ് മൂ​ന്ന് റെ​സ്​​റ്റാ​റ​ൻ​റു​ക​ൾ പൂ​ട്ടി​യ​തെ​ന്ന് അ​ജ്മാ​ൻ പൊ​ലീ​സ് ഓ​പ​റേ​ഷ​ൻ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഖാ​ലി​ദ് മു​ഹ​മ്മ​ദ് അ​ൽ നു​ഐ​മി പ​റ​ഞ്ഞു. മ​റ്റൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ മൂ​ന്ന് റെ​സ്​​റ്റാ​റ​ൻ​റു​ക​ളും താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here