ഇന്ത്യക്കാര്‍ ഉള്‍പ്പടെ ഖത്തറിലേക്കുള്ള മുഴുവന്‍ യാത്രക്കാര്‍ക്കും ഏപ്രില്‍ 25 മുതല്‍ കോവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധം. ഖത്തര്‍ ആരോഗ്യമന്ത്രാലയമാണ് തീരുമാനം പ്രഖ്യാപിച്ചത് . ഇത് പ്രകാരം ഇനി മുതല്‍ യാത്രക്ക് 72 മണിക്കൂറിനുള്ളിലെ കോവിഡ് പരിശോധനഫലമാണ് ഖത്തറില്‍ എത്താന്‍ വേണ്ടത്.

ഇന്ത്യ അടക്കം കോവിഡ് ഭീഷണി നിലനില്‍ക്കുന്ന രാജ്യക്കാര്‍ ഖത്തറില്‍ എത്തി ഏഴുദിവസം ഹോട്ടല്‍ ക്വറന്റീനില്‍ കഴിയണം. അതെ സമയം കോവിഡ് രോഗം ഭേദമായി ആറുമാസത്തിനുള്ളില്‍ ഖത്തറിലേക്ക് വരുന്നവര്‍ക്കുള്ള ക്വറന്റീന്‍ ഒഴിവാക്കിയിട്ടുമുണ്ട്. രോഗം മാറിയതിന്റെ ലബോറട്ടറി ഫലം ഇതിനായി ഹാജരാ ക്കണമെന്നാണ് നിര്‍ദേശം

LEAVE A REPLY

Please enter your comment!
Please enter your name here