ബഹ്റൈനില്‍ കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കാന്‍ ദേശീയ ആരോഗ്യ രക്ഷാസേനയുടെ നിര്‍ദ്ദേശം. ഇന്നുമുതല്‍ നിയന്ത്രണം ആരംഭിക്കും. ഫെബ്രു​വ​രി 21 വ​രെ​യാ​ണ്​ പു​തി​യ നി​യ​ന്ത്ര​ണം.

സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലെ 70 ശ​ത​മാ​നം ജീ​വ​ന​ക്കാ​ര്‍​ക്ക് വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെയ്യാം. ജിം​നേ​ഷ്യ​ങ്ങള്‍, സ്പോ​ര്‍​ട്സ് സെന്ററു​ക​ള്‍, സ്വി​മ്മിം​ഗ്പൂളു​ക​ള്‍ എ​ന്നി​വ അ​ട​ച്ചി​ടും. ഔ​ട്ട്ഡോ​ര്‍ കാ​യി​ക വി​നോ​ദ​ങ്ങ​ളില്‍ പ​ര​മാ​വ​ധി 30 ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാം. ഇ​ന്‍​ഡോ​ര്‍ കാ​യി​ക പ​രി​ശീ​ല​ന​ങ്ങ​ള്‍ താ​ല്‍​കാ​ലി​ക​മാ​യി നിറുത്തി​വെ​ക്കും. വീ​ടു​ക​ളി​ലും, സ്വാ​കാ​ര്യ സ്ഥ​ല​ങ്ങ​ളി​ലും 30 പേ​രി​ല​ധി​കം ഒ​ത്തു​ചേ​രാ​ന്‍ പാടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here