സ​ര്‍​ക്കാ​ര്‍ ഓഫീസുകളിൽ കൂടുതല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏര്‍പ്പെടുത്തി അബുദാബി ഭരണകൂടം. സ​ര്‍​ക്കാ​ര്‍ ഓ​ഫി​സു​ക​ളി​ല്‍ ഇ​ട​പാ​ടു​ക​ള്‍​ക്ക് പോ​കു​ന്ന​വ​ര്‍​ക്ക് ര​ണ്ടു ഡോ​സ് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​നു ​പു​റ​മെ മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ല്‍ (72 മ​ണി​ക്കൂ​ര്‍) എ​ടു​ത്ത പി.​സി.​ആ​ര്‍ നെ​ഗ​റ്റി​വ് ഫ​ല​വും നി​ര്‍​ബ​ന്ധ​മാ​ക്കി. തി​ങ്ക​ളാ​ഴ്ച മു​ത​ലാ​ണ് അ​ബൂ​ദ​ബി​യി​ലെ സ​ര്‍​ക്കാ​ര്‍ ഓ​ഫി​സു​ക​ളി​ല്‍ ഈ ​നി​ബ​ന്ധ​ന ക​ര്‍​ശ​ന​മാ​യ​ത്.

ഇ​മി​ഗ്രേ​ഷ​ന്‍ ഓ​ഫി​സു​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് 48 മ​ണി​ക്കൂ​ര്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം ഒ​രാ​ഴ്ച മു​മ്ബേ നി​ര്‍​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ അ​ല്‍ ഹു​സ​ന്‍ ആ​പ്പി​ല്‍ പി.​സി.​ആ​ര്‍ നെ​ഗ​റ്റി​വ് ഫ​ലം കാ​ണി​ക്ക​ണം.

ഇതിനിടെ അ​ബൂ​ദ​ബി നാ​ഷ​ന​ല്‍ ഓ​യി​ല്‍ ക​മ്ബ​നി ഹെ​ല്‍​ത്ത് സേ​ഫ്റ്റി എ​ന്‍​വ​യ​ണ്‍​മെന്‍റ്​ (അ​ഡ്​​നോ​ക്) ഇ​ന്ത്യ​യി​ല്‍ നി​ന്നെ​ത്തു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്ക്​ 20 ദി​വ​സം ക്വാ​റ​ന്‍​റീ​ന്‍ നി​ര്‍​ബ​ന്ധ​മാ​ക്കി. ഇ​ന്ത്യ​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൂ​ടെ ട്രാ​ന്‍​സി​റ്റ് ചെ​യ്ത​വ​ര്‍​ക്കും ബാ​ധ​ക​മാ​ണ്. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ നി​ബ​ന്ധ​ന പ്രാ​ബ​ല്യ​ത്തി​ലാ​യി.

LEAVE A REPLY

Please enter your comment!
Please enter your name here