കോവിഡ് വ്യാപനം കുതിച്ചുയര്‍ന്നതിനെത്തുടര്‍ന്ന് കര്‍ണാടകത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവിന്റെ ആദ്യദിവസംതന്നെ കര്‍ണാടക ലോക്‌ഡൗണിന്റെ അവസ്ഥയിലായിരുന്നു. ശക്തമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കിയിരിക്കുന്നത്.

അവശ്യസാധനങ്ങള്‍ ലഭിക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ ആറുമണിമുതല്‍ പത്തുമണിവരെ മാത്രമേ തുറന്നു പ്രവര്‍ത്തിച്ചുള്ളൂ. ഈ സമയം ജനങ്ങള്‍ അങ്ങാടികളില്‍ സജീവമായി. പത്തുമണിക്കുശേഷം കടകള്‍ അടച്ചു. റോഡുകളും അങ്ങാടികളും വിജനമായി.

ദേശീയപാതകളുള്‍പ്പെടെ പോലീസ് ബാരിക്കേഡുകള്‍വെച്ച്‌ അടച്ചു. നഗരത്തില്‍ എല്ലായിടങ്ങളിലും ശക്തമായ പോലീസ് സന്നാഹം നിലയുറപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here