റാസല്‍ഖൈമയില്‍ കോവിഡ് പ്രതിരോധ നടപടികള്‍ ദുരന്ത നിവാരണ വകുപ്പ് ആഗസ്​റ്റ് 31 വരെ നീട്ടി. ദേശീയ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് നിയന്ത്രണം തുടരാനുള്ള തീരുമാനമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

പ്രതിരോധ നടപടികളോട് സമൂഹത്തി‍െന്‍റ പിന്തുണ വ്യാപനം കുറക്കാന്‍ സഹായിക്കുന്നുണ്ട്. കോവിഡ് സജീവമായി നിലനില്‍ക്കുന്നതിനാല്‍ ഓരോരുത്തരും ശ്രദ്ധപുലര്‍ത്തണം. ജാഗ്രത കൈവിടരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

കുടുംബവുമായുള്ള ചടങ്ങുകളില്‍ പത്തുപേര്‍, മരണചടങ്ങുകളില്‍ 20 പേര്‍, ഷോപ്പിങ്​ സെന്‍ററുകള്‍, പൊതുഗതാഗതം, സിനിമാശാലകള്‍, പൊതുസേവന കേന്ദ്രങ്ങള്‍, ഫിറ്റ്നസ് സെന്‍ററുകള്‍, നീന്തല്‍ക്കുളങ്ങള്‍ പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ ആള്‍ക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയില്‍ 50 -70 ശതമാനം എന്ന രീതി തുടരണം.

റസ്​റ്റാറന്‍റുകളിലും കഫേകളിലും രണ്ട് മീറ്റര്‍ സാമൂഹിക അകലം നിര്‍ബന്ധമാണ് . പൊതുസ്ഥലങ്ങളിലെയും സ്ഥാപനങ്ങളിലെയും മാസ്ക് ധരിക്കലും സാമൂഹിക അകലവും തുടര്‍ന്നും പാലിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here