കോവിഡ് പി.സി.ആർ. പരിശോധനാഫലം അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനിമുതൽ 30 മിനിറ്റിനകം ലഭ്യമാകും. സംവിധാനം 15 മുതൽ നിലവിൽവരും. യാത്രക്കാരുടെ സ്രവമെടുത്ത് ടെർമിനൽ മൂന്നിന് പുറത്ത് തയ്യാറാക്കിയ അത്യാധുനിക ലാബിൽവെച്ചാണ് പരിശോധന. ഇതുവരെ പുറത്തുള്ള ആസ്പത്രികളിൽ എത്തിച്ചായിരുന്നു പരിശോധന നടത്തിയിരുന്നത്. ഇതിന് മണിക്കൂറുകളേറെ എടുത്തിരുന്നു. സ്രവമെടുക്കുന്ന സമയത്ത് നൽകുന്ന ബാർകോഡ് വഴിയാണ് ഫലം അറിയിക്കുക. പോസിറ്റീവ് കണ്ടെത്തിയാൽ ക്വാറന്റീനിലേക്ക് മാറ്റും. വിമാനത്താവളത്തിൽ ഇറങ്ങുന്നവർക്ക് മാത്രമാണ് സൗകര്യം. പുതിയ സംവിധാനം കാത്തിരിപ്പ് സമയം കുറയ്ക്കും. രണ്ട് സ്വകാര്യ ലാബുകളാണ് ഇതിനായി സഹകരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here