ഇന്ത്യയിൽ കോവിഡ് വ്യാപന നിരക്ക് കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 24,248 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗ ബാധിതരുടെെ എണ്ണം 6,97,413 ആയി. ഇന്നലെ മാത്രം 425 പേരാണ് രോ​ഗം ബാധിച്ച്‌ മരിച്ചത്. ഇതുവരെ 19,693 കോവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 424,433 ആളുകള്‍ ഇതുവരെ രോ​ഗമുക്തി നേടിയിട്ടുണ്ടെന്നാണ് ഔദ്യോ​ഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. 61 ശതമാനമാണ് നിലവില്‍ രോ​ഗമുക്തി നിരക്ക്. 2,53,287 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് രോഗവ്യാപന നിരക്ക് കൂടുതലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here