ദുബായ് : ശൈത്യകാല അവധിക്കുശേഷം സ്കൂളുകൾ തുറന്നതോടെ കോവിഡ് പരിശോധനാകേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൂടാതെ പല കമ്പനികളും പുതുവത്സരാഘോഷങ്ങൾക്കുശേഷം ജീവനക്കാർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. ഇതോടെ പരിശോധനാകേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

അബുദാബി സേഹ ഗ്രൂപ്പ് നടത്തുന്ന എല്ലാ ക്ലിനിക്കുകളിലും 50 ദിർഹമാണ് കോവിഡ് പരിശോധനയ്ക്ക് ഈടാക്കുന്നത്. അതേസമയം തിരക്ക് കൂടിയതോടെ ചില സ്ക്രീനിങ് സെന്ററുകളിൽ ഫലങ്ങൾ ലഭിക്കാൻ 48 മണിക്കൂർവരെ എടുക്കുന്നുണ്ട്. ഒരുമാസംമുമ്പ് ഇത് 12 മണിക്കൂറിൽ താഴെയായിരുന്നു.

ദുബായ്

സിറ്റി വോക്കിലെ സേഹ കോവിഡ് സ്ക്രീനിങ് സെന്ററിൽ ഡ്രൈവ് ത്രൂ പരിശോധന ലഭ്യമാണ്. 48 മണിക്കൂറിനകം ഫലം ലഭ്യമാണ്. മൊബൈൽ ആപ്പ് വഴി ബുക്ക് ചെയ്യണം. രാവിലെ 10 മുതൽ രാത്രി എട്ടുവരെയാണ് പ്രവർത്തനസമയം. ജി.ഡി.ആർ.എഫ്.എ. ജാഫിലിയയിൽ വാക്ക് ഇൻ സൗകര്യം ലഭ്യമാണ്. രാവിലെ ഏഴുമുതൽ രാത്രി 11 വരെയാണ് സമയം. 80 ദിർഹമാണ് പരിശോധനാനിരക്ക്. ഫലം 48 മണിക്കൂറിനകം. റൈസെക്ക് മൊബൈൽ ആപ്ലിക്കേഷൻ വഴി RR99 എന്ന കോഡ് ഉപയോഗിച്ച് മുൻകൂട്ടി ബുക്ക് ചെയ്ത് വീട്ടിലെത്തിയുള്ള പരിശോധന ലഭ്യമാണ്. 99 ദിർഹമാണ് നിരക്ക്. ഫലം 48 മണിക്കൂറിനുള്ളിൽ. രാവിലെ ഏഴുമുതൽ രാത്രി 11 വരെ സേവനം ലഭ്യമാണ്. ദുബായിൽ മാത്രമാണ് ഈ സേവനം.

ഉമ്മുസുഖീം റോഡിലെ മെനാ ലാബ്‌സ് ഡ്രൈവ് ത്രൂ കേന്ദ്രത്തിൽ ഏഴുമുതൽ സേവനം ലഭ്യമാണ്. 110 ദിർഹമാണ് നിരക്ക്. 24 മണിക്കൂറിനകം ഫലം ലഭിക്കും.

അബുദാബി

എയർപോർട്ട് റോഡ് ഹോസ്പിറ്റലിലെ മെഡി ക്ലിനിക്കിൽ ഫലം 24 മണിക്കൂറിനകം. രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ സേവനം. മുൻകൂട്ടി ബുക്കിങ് ആവശ്യമില്ല. അബുദാബി മിഡിയോർ ഹോസ്പിറ്റലിൽ 24 മുതൽ 48 മണിക്കൂറിനകം ഫലം ലഭിക്കും. രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെ സേവനം.

എൻ.എം.സി. ബറീൻ ഇന്റർനാഷണൽ ഹോസ്പിറ്റലിൽ വോക്ക് ഇൻ സൗകര്യം രാവിലെ 10 മുതൽ രാത്രി 10 വരെ. ഡ്രൈവ് ത്രൂ സൗകര്യവുമുണ്ട്. 50 ദിർഹമാണ് നിരക്ക് എല്ലായിടത്തെയും പരിശോധനാനിരക്ക്.

ഷാർജ

സേഹാ കോവിഡ് സ്ക്രീനിങ് സെന്റർ അൽ ബൈത് മെത്വഹദിൽ 50 ദിർഹമാണ് നിരക്ക്. ഫലം 48 മണിക്കൂറിനകം. ഡ്രൈവ് ത്രൂ സേവനം. പ്രവർത്തനം രാവിലെ 10 മുതൽ രാത്രി എട്ടുവരെ.

ബുഹൈറ കോർണിഷിലെ എൻ.എം.സി. മെഡിക്കൽ സെന്ററിൽ 100 ദിർഹമാണ് നിരക്ക്. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് സേവനം. വോക്ക് ഇൻ സൗകര്യം ലഭ്യമാണ്.

തുംബൈ ഹോസ്പിറ്റലിൽ 100 ദിർഹമാണ് നിരക്ക്. രാവിലെ ഒമ്പതു മുതൽ അർധരാത്രിവരെയാണ് സേവനം. 48 മണിക്കൂറിനകം ഫലം.

LEAVE A REPLY

Please enter your comment!
Please enter your name here