രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കുറയുമ്ബോഴും ദില്ലിയില്‍ സാഹചര്യം അതിരൂക്ഷം. രണ്ടാഴ്ചയ്ക്കിടെ ഒരു ലക്ഷത്തിലേറെ പുതിയ കേസുകളാണ് രാജ്യതലസ്ഥാനത്ത് സ്ഥീരീകരിച്ചത്. വ്യാപനത്തിന്റെ പശ്ചത്താലത്തില്‍ ഇളവുകളില്‍ പിടിമുറക്കാനാണ് ദില്ലി സര്‍ക്കാര്‍ തീരുമാനം. പതിനാറ് ദിവസത്തിനിടെ 1,03,093 രോഗികള്‍, 1,202 മരണം. ഉത്സവ ആഘോഷങ്ങളും ശൈത്യവും അന്തരീക്ഷ മലനീകരണവും ദില്ലിയെ തള്ളിവിട്ടത് അതിതീവ്ര അവസ്ഥയിലേക്കാണ്.

അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഐസിയു കിടക്കളുടെ എണ്ണം ആറായിരമായി വ‍ര്‍ധിപ്പിക്കും. ‍നിലവില്‍ ഇത് 2500 ആണ്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ കൊവിഡ് ആശുപത്രിയില്‍ അഞ്ഞൂറ് കിടക്കകള്‍ അധികമായി ഉള്‍പ്പെടുത്തി. കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ നേത്യത്വത്തില്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെ അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നായി 75 ഡോക്ടര്‍മാരെയും 250 പാരാമെഡിക്കല്‍ ജീവനക്കാരെയും വിവിധ ആശുപത്രികളില്‍ നിയോഗിക്കും. സ്വകാര്യ ആശുപത്രികളിലെ സ്ഥിതി വിലയിരുത്താന്‍ പത്തു സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here