കോവിഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അജ്മാന്‍ പൊലീസ്. ദുരന്ത നിവാരണ അതോറിറ്റിയുമായി ചേര്‍ന്ന് എമിറേറ്റില്‍ കൊവിഡ് ബോധവത്കരണ ക്യാമ്ബയിനും ആരംഭിച്ചു. പൊലീസ് പട്രോളിഗും എമിറേറ്റില്‍ ശക്തമാക്കി.

നിയമ ലംഘനം നടത്തുന്നവര്‍ 3,000 ദിര്‍ഹം പിഴ അടക്കേണ്ടി വരുമെന്ന് പൊലീസ് അറിയിച്ചു. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവരെ കണ്ടെത്താന്‍ ദുബായ് സാമ്ബത്തിക വിഭാഗം അടക്കമുള്ള വിവിധ വകുപ്പുകള്‍ പരിശോധന തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here