ഇന്ത്യയില്‍ ആശങ്ക ഉയര്‍ത്തി ജനിതക മാറ്റം വന്ന കോവിഡ് വൈറസ് കൂടുതല്‍ പേരിലേക്ക് പടരുന്നു. രാജ്യത്ത് 14 പേര്‍ക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു.

‌ബ്രിട്ടനില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ജനിതക മാറ്റം വന്ന കോവിഡ് കൂടുതല്‍ പേരിലേക്ക് വ്യാപിച്ചെന്നത് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നു രാവിലെയാണ് അറിയിച്ചത്. കഴിഞ്ഞ ദിവസം ആറ് പേര്‍ക്ക് സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് കോവിഡിന്റെ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 20 ആയി.

എന്‍.സി.ഡി.സി ഡല്‍ഹിയില്‍ നടത്തിയ പരിശോധനയില്‍ എട്ട് പേര്‍ക്കും ബെംഗളൂരു നിംഹാന്‍സില്‍ നടത്തിയ പരിശോധനയില്‍ ഏഴ് പേര്‍ക്കും ഹൈദരാബാദ് സി.സി.എം.ബി.യില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ക്കും പോസിറ്റീവ് ആയി.
എന്‍ഐജിബി കൊല്‍ക്കത്ത, എന്‍.ഐ.വി പൂണെ, ഐ.ജി.ഐ.ബി ഡല്‍ഹി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ഒരാള്‍ക്ക് വീതവും ജനിതകമാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here