ഗൾഫിൽ വിവിധയിടങ്ങളിൽ കോവിഡ് വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ പ്രതിരോധം യു.എ.ഇ. കൂടുതൽ ശക്തമാക്കി. കോവിഡ് വാക്സിൻ രണ്ട് ഡോസ് എടുത്ത് ആറ് മാസം പിന്നിട്ടവർ നിർബന്ധമായും ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. അല്ലാത്തവർക്ക് അൽ ഹൊസ്ൻ ആപ്പിൽ ഗ്രീൻ പാസ് ലഭിക്കില്ല. കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവ് ആയാലും ഗ്രീൻ പാസ് ലഭിക്കില്ലെന്നും അധികൃതർ അറിയിച്ചു.

18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയിട്ടുണ്ട്. അതേസമയം അബുദാബിയിൽ പൊതുയിടങ്ങളിലേക്കും സർക്കാർ സ്ഥാപനങ്ങളിലേക്കും പ്രവേശിക്കാൻ ഗ്രീൻ പാസ് നിർബന്ധമാണ്. അബുദാബിയിലെ ദേശീയദിന പരിപാടികളിൽ പങ്കെടുക്കാൻ ഗ്രീൻ പാസിന് പുറമെ 96 മണിക്കൂറിനകമുള്ള പി.സി.ആർ. പരിശോധനയും നിർബന്ധമാക്കിയിരുന്നു. മറ്റ് എമിറേറ്റുകളിൽ പൊതുയിടങ്ങളിലെ പ്രവേശനത്തിന് ഗ്രീൻപാസ് നിർബന്ധമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here