കൊവിഡ് വാക്സിനേഷന്‍ നല്‍കുന്നതിനുള്ള തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ 133 കേന്ദ്രങ്ങളുടെ പട്ടിക അതിവേഗത്തില്‍ തയാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതം ഉണ്ടാകും. ബാക്കി ജില്ലകളില്‍ ഒന്‍പത് കേന്ദ്രങ്ങള്‍ വീതമാണ് ഉണ്ടാകുക. സര്‍ക്കാര്‍ മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള വിവിധ ആശുപത്രികളേയും ആയുഷ് മേഖലയേയും സ്വകാര്യ ആശുപത്രികളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

133 കേന്ദ്രങ്ങളിലും കൊവിഡ് വാക്സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും. ഇതുകൂടാതെ എറണാകുളം ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ലോഞ്ചിംഗ് ദിനത്തില്‍ ടൂവേ കമ്യൂണിക്കേഷന്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തും. എല്ലാ കേന്ദ്രങ്ങളും എത്രയും വേഗം സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് വാക്സിന്‍ എത്തുന്ന മുറയ്ക്ക് അത് കൃത്യമായി വിതരണം ചെയ്യുന്നതിന് കര്‍മ പദ്ധതി ആരോഗ്യ വകുപ്പ് തയാറാക്കിയിട്ടുണ്ട്. ഒരു കേന്ദ്രത്തില്‍ ഒരു ദിവസം 100 പേര്‍ക്ക് വാക്സിന്‍ നല്‍കുന്ന സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ഓരോ കേന്ദ്രത്തിലും വെയിറ്റിംഗ് ഏരിയ, വാക്സിനേഷന്‍ റൂം, ഒബ്സര്‍വേഷന്‍ റൂം എന്നിവയുണ്ടാകും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും കേന്ദ്രങ്ങള്‍ സജ്ജമാക്കുക. ജീവനക്കാരുടെ ലഭ്യതയും ഉറപ്പ് വരുത്തിയിട്ടുണ്ട്. കൊവിഡ് വാക്സിനേഷനായി ഇതുവരെ 3,59,549 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,69,150 പേരും സ്വകാര്യ മേഖലയിലെ 1,90,399 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

തിരുവനന്തപുരം ജില്ലയില്‍ ശ്രീ ഗോകുലം മെഡിക്കല്‍ കോളജ്, നെടുമങ്ങാട് ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി, വിതുര താലൂക്ക് ആശുപത്രി, മണമ്ബൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം, ജില്ല ആയുര്‍വേദ ആശുപത്രി വര്‍ക്കല, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, കിംസ് ആശുപത്രി, നിംസ് മെഡിസിറ്റി, പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പാങ്ങപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് വാസ്‌കിന്‍ കേന്ദ്രങ്ങളുള്ളത്.

സംസ്ഥാനത്തെ 133 കൊവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക

Alappuzha Vandanam MCH
Alappuzha Alappuzha GH
Alappuzha Chengannur DH
Alappuzha Chempumpuram CHC
Alappuzha Purakkad PHC
Alappuzha Chettikad CHC
Alappuzha Mavelikkara DH
Alappuzha Kayamkulam THQH
Alappuzha Sacred Heart General Hospital
Ernakulam Ernakulam GH
Ernakulam Piravom TH
Ernakulam Chengamanad CHC
Ernakulam Kuttampuzha FHC
Ernakulam Chellanam PHC
Ernakulam Government Medical College Ernakulam
Ernakulam Aster Medcity Kochi
Ernakulam Mar Baselios Medical Mission Hospital
Ernakulam Mosc Medical College Hospital
Ernakulam Ernakulam Govt District Homoeo Hospital
Ernakulam District Ayurveda Hospital
Ernakulam Thammanam UFHC
Idukki Idukki DH
Idukki Thodupuzha DH
Idukki Holy Family hospital Muthalakodam
Idukki Kattappana TH
Idukki Chithirapuram CHC
Idukki Rajakkadu CHC
Idukki Nedumkandam THQH
Idukki St Johns Hospital Kattappana
Idukki Peeerumedu THQH
Kannur Kannur GMCH
Kannur Kannur DH
Kannur Iritty TH
Kannur Panoor TH
Kannur Mayyil CHC
Kannur Kottiyoor FHC
Kannur Kadirur FHC
Kannur Therthally FHC
Kannur Govt Ayurveda Hospital Cherukunnu
Kasaragod Kanahangad DH
Kasaragod Kasaragod GH
Kasaragod Ennappara FHC
Kasaragod Panathady TH
Kasaragod Nileshwaram TH
Kasaragod Mangalapady TH
Kasaragod Bedadka TH
Kasaragod Periye CHC
Kasaragod Medical College Ukkinadukka
Kollam Women and Children (Victoria) Hospital
Kollam Karunagappally THQH
Kollam Punalur THQH
Kollam Govt Medical College Kollam
Kollam Travancore Medical College
Kollam Nedumoncavu CHC
Kollam Chavara CHC
Kollam Mancode Chithara FHC
Kollam Kollam District Ayurveda Hosptial
Kottayam Pala GH
Kottayam Uzhavoor K R Narayanan Memorial Speciality Hospital
Kottayam Vaikom THQH
Kottayam Kottayam MCH
Kottayam SH Medical Centre Kottayam
Kottayam Kothala GAH
Kottayam Changanassery GH
Kottayam Edayarikkapuzha CHC
Kottayam Erumely CHC
Kozhikode Kozhikode GMCH
Kozhikode Kozhikode GH
Kozhikode Nadapuram TH
Kozhikode Koyilandy THQH
Kozhikode Perambra TH
Kozhikode Mukkam CHC
Kozhikode Narikkuni CHC
Kozhikode Panangad FHC
Kozhikode DISTRICT AYURVEDIC HOSPITAL KOZHIKODE
Kozhikode ESI Hospital FEROKE
Kozhikode Aster MIMS Calicut
Malappuram Govt. Medical College Hospital Manjeri
Malappuram District Hospital Tirur
Malappuram District Hospital Nilambur
Malappuram District Ayurveda Hospital Valavannur
Malappuram Taluk Head Quarters Hospital Malappuram
Malappuram Taluk Head Quarters Hospital Ponnani
Malappuram Taluk Head Quarters Hospital Kondotty
Malappuram Community Health Centre Neduva
Malappuram KIMS Al Shifa Hospital Perinthalmanna
Palakkad Nenmara CHC
Palakkad Agali CHC
Palakkad Ambalappara CHC
Palakkad Nanniyodu CHC
Palakkad Chalissery CHC
Palakkad Kottopadam PHC
Palakkad DIistrict Hospital Palakkad
Palakkad Palakkad DAH
Palakkad Koppam CHC
Pathanamthitta Pathanamthitta GH
Pathanamthitta Adoor GH
Pathanamthitta Konny THQH
Pathanamthitta Thiruvalla THQH
Pathanamthitta Ranny THQH
Pathanamthitta Ayiroor District Ayurveda Hospital
Pathanamthitta Kottanad Government Homeo Hospital
Pathanamthitta Kozhencherry DH
Pathanamthitta Believers Church Medical College Hospital
Thiruvananthapuram Sree Gokulam MCH and Research Foundation
Thiruvananthapuram Nedumangad District Hospital
Thiruvananthapuram Parasala Taluk Hospital
Thiruvananthapuram Vithura Taluk Hospital
Thiruvananthapuram Manamboor CHC
Thiruvananthapuram DAH VARKALA
Thiruvananthapuram Thycaud Women and Children Hospital
Thiruvananthapuram KIMS HEALTHCARE MANAGEMENT LTD
Thiruvananthapuram NIMS MEDICITY
Thiruvananthapuram Poozhanad PHC
Thiruvananthapuram Pangappara PHC
Thrissur Irinjalakuda GH
Thrissur Thrissur GH
Thrissur Perinjanam CHC
Thrissur Velur FHC
Thrissur Kodungallur THQH
Thrissur Chalakudy THQH
Thrissur Amala Institute Of Medical Sciences
Thrissur Thrissur MCH
Thrissur Vaidyaratnam Ayurveda College
Wayanad Mananthavady DH
Wayanad Sulthan Bathery THQH
Wayanad Vythiri THQH
Wayanad Appappara FHC
Wayanad Kurukkanmoola PHC
Wayanad Pulpally CHC
Wayanad Varadoor PHC
Wayanad Pozhutana FHC
Wayanad DM WIMS Meppadi

LEAVE A REPLY

Please enter your comment!
Please enter your name here