ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ രണ്ട് മാസത്തിനകം ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. 12 നും 17 നും ഇടയില്‍ പ്രായമുള്ള അസുഖ ബാധിതരായ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് നീക്കം.

18 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കിയ ശേഷം കുട്ടികള്‍ക്കുള്ള വാക്്‌സിനേഷന്‍ ആരംഭിക്കാനായിരിന്നു കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍, രാജ്യത്ത് മൂന്നാം തരംഗത്തിന്റെ സാധ്യത മുന്നില്‍ കണ്ടാണ് കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിക്കാന്‍ കേന്ദ്രം ആലോചിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here