യുഎഇയില്‍ കോവിഡ് വാക്സീന് ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 50 ലക്ഷം കടന്നു. 38 ലക്ഷം പേര് 2 ഡോസ് വാക്സീനും എടുത്തവരാണ്. 16 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തില്‍ 65.54% പേരും വാക്സീന് എടുത്തു.
സിനോഫാം വാക്സീന് ആണ് കൂടുതല്‍ പേരും എടുത്തത്. നിലവില്‍ അബുദാബിയില്‍ 133 സ്ഥലങ്ങളില്‍ വാക്സീന് ലഭ്യമാണ്. 16 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്സീന് എടുക്കാം. സിനോഫാം, ഫൈസര്‍, അസ്ട്രസെനക, സ്പുട്നിക്-5 എന്നീ വാക്സീനുകളില്‍ ഏതു വേണമെങ്കിലും ജനങ്ങള്‍ക്കു സ്വീകരിക്കാം. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനായി സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായാണ് വാക്സീന് നല്‍കിവരുന്നത്.