അമേരിക്കയിലെ നാലുസംസ്ഥാനങ്ങളില്‍ ഫൈസര്‍ കമ്ബനിയുടെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ ‘ബി.എന്‍.ടി162 ബി 2″ പ്രാരംഭ വിതരണ നടപടികള്‍ ആരംഭിച്ചു. ടെക്‌സാസ്, ന്യൂമെക്‌സികോ, ടെന്നിസി, റോഡ്‌ഐലന്റ് സംസ്ഥാനങ്ങളിലാണ് ആദ്യഘട്ട വിതരണം. ജര്‍മ്മന്‍ പാര്‍ട്ണറായ ബയോന്‍ടെക്കുമായി ചേര്‍ന്ന് ഫൈസര്‍ നിര്‍മ്മിച്ച വാക്സിന്‍ 90 ശതമാനവും ഫലപ്രദമാണെന്നും സുരക്ഷിതമാണെന്നും പരീക്ഷണങ്ങളില്‍ തെളിഞ്ഞതായി അവര്‍ അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വാക്സിന്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.

എന്നാല്‍, വാക്‌സിന്‍ മൈനസ് 70 ഡിഗ്രിയില്‍ സൂക്ഷിക്കുക വെല്ലുവിളിയാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. തങ്ങളുടെ വാക്‌സിന്‍ വിതരണം യു.എസിലെ മറ്റുസംസ്ഥാനങ്ങള്‍ക്കും അന്താരാഷ്ട്ര സര്‍ക്കാരുകള്‍ക്കും മാതൃകയാകുമെന്ന് ഫൈസര്‍ അധികൃതര്‍ പറയുന്നു. 100 ദശലക്ഷം ഡോസുകളുടെ വിതരണ കരാറാണ് യു.എസുമായി ഫൈസര്‍ ഉണ്ടാക്കിയിരിക്കുന്നത്.

അമേരിക്കന്‍ കമ്ബനിയായ മൊഡേണ വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ വാക്സിന് സാധാരണ റഫ്രിജറേറ്റര്‍ താപനില മതിയെന്ന് കമ്ബി. 30 ദിവസം വരെ ഇത്തരത്തില്‍ സൂക്ഷിക്കാന്‍ കഴിയും.ഫൈസര്‍ പോലുള്ള കമ്ബനികള്‍ വാക്സിന് മൈനസ് 70 ഡിഗ്രി താപനില വേണമെന്ന് പറയുന്നതിനിടെയാണ് മൊഡേണയുടെ പ്രഖ്യാപനം. യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹെല്‍ത്തിന്റെ സഹകരണത്തോടെയാണ് മൊഡേണയുടെ ഉത്പാദനം.

LEAVE A REPLY

Please enter your comment!
Please enter your name here