ഇന്ത്യൻ കമ്പനിയായ ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ അന്തിമ ക്ലിനിക്കല്‍ പരീക്ഷണത്തിന് തയ്യാറെടുക്കുന്നു. ആദ്യഘട്ടത്തില്‍ 375 പേരെയും രണ്ടാം ഘട്ടത്തില്‍ 750 പേരെയും ഉള്‍പ്പെടുത്താനാണ് ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ പദ്ധതി. ഈ ക്ലിനിക്കല്‍ ടെസ്റ്റുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും വാക്‌സിന്റെ പൊതു ഉപയോഗം സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക. കൊറോണ പ്രതിരോധത്തിനായുള്ള വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി ഭാരത് ബയോടെക് അതിവേഗത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്തിമ ഫലം ക്ലിനിക്കല്‍ ട്രയല്‍ ട്രസ്റ്റുകള്‍ നടത്തുന്ന സ്ഥപനങ്ങളുടെ സഹകരണത്തെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും ഐ സി എം ആര്‍ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here