സൗദിയില്‍ കോവിഷീല്‍ഡ് വാക്‌സിന് അംഗീകാരം നല്‍കി .ഇനിമുതല്‍ ഇന്ത്യയില്‍ നിന്ന് വാക്‌സിനെടുത്ത് വരുന്നവരുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ കോവിഷീല്‍ഡ് എന്ന് മാത്രമാണെങ്കിലും, സൗദിയില്‍ അംഗീകരിക്കപ്പെടും. ഇന്ത്യന്‍ എംബസിയുടെ ഇടപെടലിലൂടെയാണ് ഇത് സാധ്യമായത്.

നാട്ടില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്ക് മാത്രമേ സൗദിയിലെത്തിയാല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനില്‍ ഇളവ് ലഭിക്കൂ. ഇവര്‍ യാത്ര ആരംഭിക്കുന്നതിന് മുമ്ബ്, നാട്ടില്‍ വെച്ച്‌ സ്വീകരിച്ച വാക്‌സിന്‍ സംബന്ധിച്ച പൂര്‍ണ്ണമായ വിവരങ്ങള്‍ മുഖീം പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യണം. കൂടാതെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ കൈവശം കരുതുകയും വേണം.

LEAVE A REPLY

Please enter your comment!
Please enter your name here