സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്സിന് 16 യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം. ഫ്രാന്‍സാണ് ഏറ്റവും ഒടുവില്‍ ഈ വാക്‌സിന് അംഗീകാരം നല്‍കിയത്. ഇതോടെ യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളില്‍ 16 ഇടത്ത് കോവിഷീല്‍ഡിന് അംഗീകാരമുണ്ടെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.കോവിഷീല്‍ഡിന്റെ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് ഇനി ഈ രാജ്യങ്ങളിലേക്ക് പ്രവേശനത്തിന് അനുമതി ഉണ്ടാകും.

കോവിഷീല്‍ഡിന് അംഗീകാരം ലഭിച്ച രാജ്യങ്ങള്‍ :

ഓസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേരിയ, ഫിന്‍ലന്‍ഡ്, ജര്‍മനി, ഗ്രീസ്, ഹംഗറി, ഐസ്ലന്‍ഡ്, അയര്‍ലന്‍ഡ്, ലാത്വിയ, നെതര്‍ലന്‍ഡ്, സ്ലോവേനിയ, സ്പെയ്ന്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, അഫ്ഗാനിസ്ഥാന്‍, ആന്റിഗ്വാ ആന്‍ഡ് ബര്‍ബുദ, അര്‍ജന്റീന, ബഹ്രെയ്ന്‍, ബംഗ്ലാദേശ്, ബര്‍ബദോസ്, ഭൂട്ടാന്‍, ബൊളീവിയ, ബോട്ട്സ്വാന, ബ്രസീല്‍, കാബോ വെര്‍ഡേ, കാനഡ, ഡൊമിനിക്ക, ഈജിപ്റ്റ്, എത്യോപിയ, ഗാന, ഗ്രെനേഡ, ഹോന്ദരുസ്, ഹംഗറി, ഇന്ത്യ, ജമൈക്ക, ലെബനന്‍, മാല്‍ദിവ്സ്

LEAVE A REPLY

Please enter your comment!
Please enter your name here