കൊവിഷീല്‍ഡിന് എട്ട് യൂറോപ്യന്‍ രാജ്യങ്ങളില്‍ അംഗീകാരം. കോവിഷീല്‍ഡിന് ‘ഗ്രീന്‍ പാസ്’ നല്‍കിയത് ജര്‍മനി, സ്ലോവീനിയ, ഓസ്ട്രിയ, ഗ്രീസ്, ഐസ്ലാന്‍ഡ്, അയര്‍ലാന്‍ഡ്, സ്‌പെയ്ന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളാണ്. ഇനി രണ്ട് ഡോസ് കൊവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് ഈ രാജ്യങ്ങളില്‍ പോകാം. ക്വാറന്റീനില്‍ കഴിയേണ്ട ആവശ്യം വരില്ല. കൊവാക്‌സിനും കൊവിഷീല്‍ഡും അംഗീകരിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളോട് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.

ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന യൂറോപ്യന്‍ യൂണിയന്റെ വാക്‌സിന്‍ പാസ്‌പോര്‍ട്ട് നയത്തില്‍ കൊവിഷീല്‍ഡും കൊവാക്‌സിനും ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ ഇത് ഈ വാക്‌സിനുകള്‍ സ്വീകരിച്ച ഇന്ത്യയില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇന്ത്യ ഈ സാഹചര്യത്തിലാണ് ഔദ്യോഗികമായി വാക്‌സിനുകള്‍ അംഗീകരിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here