ക്രിസ്റ്റ്യാനോ റൊണാൾഡോ 700 ക്ലബ് ഗോൾ നേട്ടവുമായി ഒരു പുതിയ നാഴികക്കല്ല് കൂടി തന്റെ പേരിൽ സ്ഥാപിച്ചു. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് പകരക്കാരനായി കളിക്കുമ്പോഴാണ് തന്റെ കരിയറിലെ 700-ാം ക്ലബ് ഗോൾ എവർട്ടനെതിരെ നേടിയത്. മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എവർട്ടനെതിരെ 2-1 ന് വിജയിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ആന്റണിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും എവർട്ടണിന് വേണ്ടി ഡെമറൈ ഗ്രേയും സ്കോർ ചെയ്തു. ഒരു കളി ബാക്കിനിൽക്കെ, എട്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 15 പോയിന്റുമായി പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

LEAVE A REPLY

Please enter your comment!
Please enter your name here