ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ്​ ഒരു വര്‍ഷം തികയുന്നതിന്റെ ഭാഗമായി രണ്ടുദിവസത്തേക്ക്​ കശ്​മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് ശ്രീനഗര്‍ ജില്ല മജിസ്​ട്രേറ്റ്​​ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്​. വിഘടന വാദികളും പാകിസ്​താന്‍ സ്​പോണ്‍സര്‍ ചെയ്യുന്ന സംഘടനകളും ആഗസ്​റ്റ്​ അഞ്ചിന്​ കരിദിനം ആചരിക്കാനൊരുങ്ങുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ്​ കര്‍ഫ്യൂ പ്ര​ഖ്യാപിച്ചതെന്ന്​ മജിസ്​​ട്രേറ്റ് അറിയിച്ചു.

കശ്മീർ താഴ് വര മുഴുവന്‍ കര്‍ഫ്യൂ ബാധകമാകും. കോവിഡ്​ 19നെ തുടര്‍ന്നുള്ള അവശ്യ സര്‍വിസുകള്‍ക്ക് മാത്രം അനുമതി നല്‍കും. 2019 ആഗസ്​റ്റ്​ മാസം അഞ്ചിനാണ്​ ജമ്മു കശ്​മീരിന്​ പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്ക്​ള്‍ 370 റദ്ദാക്കിയത്​. ശേഷം സംസ്​ഥാനത്തെ രണ്ടു​ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്​തിരുന്നു. ഇതേ തുടര്‍ന്ന്​ കഴിഞ്ഞവര്‍ഷം ആഗസ്​റ്റില്‍ സംസ്ഥാനം മുഴുവൻ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും വലിയ പ്രതിഷേധം അരങ്ങേറുകയും ചെയ്​തിരുന്നു. മുന്‍ മുഖ്യമന്ത്രി​ മെഹബൂബ മുഫ്​തി അടക്കം നൂറോളം രാഷ്​ട്രീയ ​നേതാക്കളെ അറസ്​റ്റ്​ ചെയ്യുകയും കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here