കേരള സർക്കാരിൻറെ കീഴിൽ കരാറടിസ്ഥാനത്തിലും ദിവസ വേതനാടിസ്ഥാനത്തിലും ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികൾക്കും കോവിഡ് മൂലമുള്ള അവധിദിനങ്ങളും കൂടി കണക്കാക്കി ശമ്പളം നൽകാൻ ധനവകുപ്പ് തീരുമാനിച്ചു. ഇതിനോടനുബന്ധിച്ച് ഈ മാസത്തെ ശമ്പള വിതരണം തുടങ്ങുവാനുള്ള ഉത്തരവും ധനമന്ത്രാലയം പുറപ്പെടുവിച്ചു. ശമ്പള ബില്ലുകൾ ഇലക്ട്രോണിക് രൂപത്തിൽ സമർപ്പിച്ചാൽ മതിയെന്നും എല്ലാ ശമ്പള-പെൻഷൻ ബില്ലുകളും മാർച്ച് 31നു മുമ്പ് തന്നെ
പാസാക്കണമെന്നും ട്രഷറി ഓഫീസർമാർക്ക് നിർദ്ദേശം നൽകി. കാസർകോട് ജില്ലാ ട്രഷറി ഒഴികെ
സംസ്ഥാനത്തെ എല്ലാ ട്രഷറികളും ഭാഗികമായി പ്രവർത്തിക്കുന്നതാണെന്നും സർക്കാരിന്റെ അടിയന്തര ഇടപെടലുകൾ ഒഴികെയുള്ള മറ്റൊരു കാര്യത്തിനും കാസർകോട് ജില്ലാ ട്രഷറി പ്രവർത്തിക്കുന്നതല്ലെന്നും ധനമന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here