26-ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ (ഡി.എസ്.എഫ്) ഡിസംബര്‍ 17 മുതല്‍ 2021 ജനുവരി 30 വരെ നടക്കുന്നതാണ്. സംഘാടകരായ ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്റ് (ഡി.എഫ്.ആര്‍.ഇ) ഇന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുകയുണ്ടായത്.

ഫെസ്റ്റിവലിന് തുടക്കം കുറിച്ചുകൊണ്ടുള്ള വാരാന്ത്യത്തില്‍ ലോകപ്രശസ്ത സംഗീതജ്ഞര്‍ അണിനിരക്കുന്ന സംഗീത വിരുന്നു ലൈറ്റ്, ഫയര്‍വര്‍ക്ക് ഷോകളും ഉണ്ടായിരിക്കുന്നതാണ്. ഇതിന് പുറമെ വിവിധ മാളുകളിലെയും റീട്ടെയില്‍ ബ്രാന്‍ഡുകളുടെയും വിനോദ പരിപാടികള്‍ തുടങ്ങിയവയും പുതുവര്‍ഷത്തലേന്ന് പ്രത്യേക ആഘോഷങ്ങളും നടത്തുന്നു.

പതിവില്‍ നിന്ന് വിഭിന്നമായി ഇത്തവണ ഒരാഴ്‍ച നേരത്തെയാണ് ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ തുടങ്ങുന്നതാണ്. സ്‍കൂള്‍ അവധി ദിനങ്ങളടക്കം പരിഗണിച്ച്‌ പരമാവധിപ്പേര്‍ക്ക് എത്തിച്ചേരാനുള്ള സൗകര്യം പരിഗണിച്ചാണ് ഈ മാറ്റം. കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന എല്ലാ മാളുകളും കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്നും അറിയിക്കുകയുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here