സിഡ്നി: നാഭിഭാഗത്തേറ്റ പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനാകാന്‍ ആറു മുതല്‍ ഒമ്ബത് മാസത്തോളമെടുത്തേക്കുമെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍. ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്ബരയിലെ രണ്ടാം മത്സരത്തിനിടെയാണ് വാര്‍ണര്‍ക്ക് നാഭിഭാഗത്ത് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് താരത്തിന് ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്ബരയും രണ്ട് ടെസ്റ്റുകളും നഷ്ടമായിരുന്നു.

ഇപ്പോഴിതാ ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നയിക്കേണ്ട താരം തന്റെ പരിക്കിനെ കുറിച്ചുള്ള പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

”നേര്‍രേഖയില്‍ കൂടി ഓടാനുള്ള കഴിവ് 100 ശതമാനം ഞാന്‍ തിരിച്ചുപിടിച്ചിട്ടുണ്ട്. അടുത്തയാഴ്ച ഫീല്‍ഡിങ്ങിലേക്കിറങ്ങും. പന്തെടുക്കുന്നതും ത്രോ ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്യും. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇത് ചെയ്യുമ്ബോള്‍ പ്രയാസം അനുഭവപ്പെടുന്നുണ്ട്. വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടമാണ് ഇപ്പോള്‍ കൂടുതലായും ചെയ്യുന്നത്. പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാന്‍ അടുത്ത ആറു മുതല്‍ ഒമ്ബത് മാസം വരെ വേണ്ടി വന്നേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here