മികച്ച ഫോമില്‍ കളിക്കുന്ന ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പരിക്കേറ്റ് പുറത്ത്. ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീല്‍ഡ് ചെയ്യവെ ലാന്‍ഡിങിനിടെ അടിതെറ്റി വീണ് താരത്തിന് പരിക്കേറ്റത്. ഇന്ത്യയ്ക്ക് എതിരെ നടക്കാനിരിക്കുന്ന മൂന്നാം ഏകദിനത്തി വാര്‍ണര്‍ കളിക്കില്ല.

പരിക്ക് കാരണം ഏകദിന, ട്വന്റി-20 മത്സരങ്ങളില്‍ താരത്തിന് വിശ്രമം അനുവദിച്ചതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. ഡിസംബര്‍ 17 -ന് അഡ്‌ലെയ്ഡില്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്ബരയ്ക്ക് മുമ്ബ് പരിക്ക് ഭേദമാക്കാനാണ് ശ്രമം.

കഴിഞ്ഞ രണ്ടു ഏകദിനങ്ങളിലും വാര്‍ണറുടെ മികച്ച ബാറ്റിങ്ങിലൂടെയാണ് ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്കെതിരെ മികച്ച തുടക്കം കണ്ടെത്തിയത്. ‍‍69, 83 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്കോര്‍. നിലവില്‍ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഓസ്‌ട്രേലിയ ഏകദിന പരമ്ബര സ്വന്തമാക്കിക്കഴിഞ്ഞു. വാര്‍ണര്‍ക്ക് പുറമെ ഇനിയുള്ള ട്വന്റി20 മത്സരങ്ങളില്‍ പാറ്റ് കമ്മിന്‍സിനും വിശ്രമം അനുവദിക്കാന്‍ ഓസ്‌ട്രേലിയന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്. നാലു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്ബര മുന്‍നിര്‍ത്തിയാണിത്. കമ്മിന്‍സിന് പകരക്കാരനായി ഡാര്‍സി ഷോര്‍ട്ട് ഓസ്‌ട്രേലിയയുടെ ട്വന്റി-20 സ്‌ക്വാഡില്‍ ഇടംപിടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here